മാവൂർ: മികച്ച സാമൂഹ്യ പ്രവർത്തകന്നുള്ള ഗുൽസാരിലാൽ നന്ദ അവാർഡ് ജേതാവ് ഉമ്മർ വെള്ളലശ്ശേരിയെ എം എസ് എസ് ജില്ലാ കമ്മിറ്റി ആദരിച്ചു. എം എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന എഞ്ചിനിയർ പി മമ്മദ് കോയ അനുസ്‌മരണ ചടങ്ങിലാണ് ആദരം നല്കിയത്.
ജില്ല പ്രസിഡണ്ട് പി അബ്ദുൽ മജീദ് അധ്യക്ഷനായി. അഡ്വ:വി കെ ഫൈസൽ ബാബു എം എൽ എ ഉമ്മർ വെള്ളലശ്ശേരിക്ക് ഉപഹാരം നല്കി. എം എസ് എസ് ജില്ലാ സംസ്ഥാന നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു
Post a Comment