ഇന്നും കുതിച്ചുകയറി സ്വർണ്ണം; പവന് 920 രൂപ കൂടി


തുടർച്ചയായ ഇടിവുകൾക്കൊടുവിൽ സ്വർണവിലയിൽ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 93,720 രൂപയായി. ഗ്രാം വില 11,715 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,585 രൂപയും പവന് 76,680 രൂപയുമാണ്. 14 കാരറ്റിന് 7,505 രൂപയാണ് ഗ്രാമിന്. പവന് 60,040 രൂപയും.




കഴിഞ്ഞ ആഴ്‌ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവും വെള്ളിയും തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തിയെന്നതാണ് ഈയാഴ്ചയിലെ ഹൈലൈറ്റ്. വില കുറഞ്ഞപ്പോൾ നിക്ഷേപകർ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്.



Post a Comment

Previous Post Next Post
Paris
Paris