കൂളിമാട് : മൺമറഞ്ഞ പിതാമഹന്മാരുടെ സ്വപ്നം പൂവണിഞ്ഞ് പേരമക്കൾക്ക് മെഡിക്കൽ പി.ജി.ക്ക് പ്രവേശനം. കൂളിമാട് ഇ കെ മൊയ്തീൻ ഹാജിയുടെ പേരമകൾ ഡോ: ഫറ ,
എ സി മുഹമ്മദാജിയുടെ പേരമകൻ ഡോ: ഇ മുഹമ്മദ് ബാസിൽ എന്നിവരാണ് 2026 ലെ മെഡിക്കൽ പിജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയത്.
ചെറുപ്പം മുതൽ പഠന മികവ് തെളിയിച്ചവരാണ് ഇരുവരും.എ സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് ഇരുവരെയും അനുമോദിച്ചു.ചെയർമാൻ ഇ കുഞ്ഞോയി, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ സി നജ്മുൽ ഹുദ എന്നിവർ യഥാക്രമം ഇരുവർക്കും ഉപഹാരം നൽകി. ജി എസ് ടി ഓഫീസർ കെ എം സുലൈമാൻ അധ്യക്ഷനായി. അക്ഷര ജ: സെക്രട്ടരി സി എ അലി,ഇ തമീം,മജീദ് കൂളിമാട് പങ്കെടുത്തു. ഇ കെ ജമാൽ റുക്സാന ദമ്പതികളുടെ പുത്രിയാണ് ഡോ:ഫറ .
ഇ കുഞ്ഞോയി ജുബേലിയ ടീച്ചർ ദമ്പതികളുടെ പുത്രനാണ് ഡോ:ഇ. മുഹമ്മദ് ബാസിൽ
Post a Comment