കൽപ്പള്ളി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കൽപ്പള്ളി അങ്ങാടിയിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
"ശുചിത്വം സ്വസ്ഥതയുടെ ആദ്യപടി" എന്ന സന്ദേശവുമായി കൽപ്പള്ളിയുടെ ഭംഗിയും ആരോഗ്യപരിപാലനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പ്രദേശവാസികൾ ഒന്നടങ്കം ശുചീകരണത്തിനിറങ്ങിയത്.
വാർഡ് മെമ്പർ അനസ് പി.സിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പ്രാദേശിക ക്ലബ്ബ് ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ പങ്കാളികളായി.
രാവിലെ 8 മണിയോടെ ആരംഭിച്ച ശുചീകരണ ദൗത്യത്തിൽ അങ്ങാടിയും പരിസര പ്രദേശങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിച്ചു.
നാടിന്റെ നന്മയ്ക്കായി കൈകോർത്ത മുഴുവൻ ജനങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു. ഇത്തരത്തിലുള്ള ജനകീയ കൂട്ടായ്മകൾ നാടിന് ഏറെ മാതൃകാപരമാണെന്ന് ജനപ്രതിനിധികളും അഭിപ്രായപ്പെട്ടു.

Post a Comment