കട്ടാങ്ങൽ :മാവൂർ ചാത്തമംഗലം പഞ്ചായത്തുകളും കൊടുവള്ളി മുനിസിപ്പാലിറ്റിയും ഉൾകൊള്ളുന്ന മാവൂർ കെട്ടാങ്ങൽ കൊടുവള്ളി റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് ഒക്ടോബർ 31 നകം പൂർത്തീകരിക്കാൻ എം എൽ എ മാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ചാത്തമംഗലം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം എ റസാഖ് മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. പി കെ ഫിറോസ് എം എൽ എ പദ്ധതി വിശദീകരണം നടത്തി. കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ കെ കെ എ ഖാദർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം കെ നദീറ, മുനീറത്ത് ടീച്ചർ, കെ എ ഖാദർ മാസ്റ്റർ, എം കെ അനീഷ്, സി പി കൃഷ്ണൻ, സലീം കുന്നത്ത്, ഇ എം സലീന, ബബില ഷജിൻ, ഗീതാമണി, എൻ പി അഹമ്മദ്, വളപ്പിൽ റസാഖ്, ഇ എം ജയപ്രകാശ്, എൻ പി ഹംസ മാസ്റ്റർ, ടി കെ സുധാകരൻ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ എം ഹുസൈൻ, എൻ പി ഹമീദ് മാസ്റ്റർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ കെ മിഥുൻ, അസ്സിസ്റ്റന്റ് എക്സി. എഞ്ചിനീയർ ബി ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ ശില്പ സംസാരിച്ചു.

Post a Comment