കോഴിക്കോട് : ഭരണത്തിലെത്തി ആറു മാസം പോലുമാകാത്ത യു.ഡി എഫ് സർക്കാരിനെതിരെ ഇടതു സർവ്വിസ് സംഘടനകളുടെ സമര പ്രഖ്യാപനം ജീവനക്കാർ തള്ളിക്കളയുമെന്ന് സെറ്റോ ജില്ല ചെയർമാൻ സിജു കെ നായർ പറഞ്ഞു. അധികാരത്തിലിരുന്നപ്പോൾ പങ്കാളിത്ത പെൻഷനെപ്പറ്റി ഇടതു സംഘടനകൾക്ക് മിണ്ടാട്ടമില്ലായിരുന്നു.
എൻജി ഒ അസോസിയേഷൻ
ബിച്ച് ആശുപത്രിയിൽ നടത്തിയ പ്രവർത്തകയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ഹാരിസ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ചേമ്പാല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി അജിത്ത് കുമാർ, എൻ പി രഞ്ജിത്ത്
ജില്ല ജോയിൻ്റ് സെക്രട്ടറി കെ.ടി. രമേശൻ നേതാക്കളായ വി ഷിറിൽ കുമാർ, അബ്ദുറഹിമാൻ , സി ഷമീർ, സി ജെ ലിൻസ് ,അജീഷ് പ്രസംഗിച്ചു.
.

Post a Comment