കൂളിമാട് : പാഴൂർ റെയിഞ്ച് മുസാബഖ മത്സരത്തിൽ തഹ്‌ലീ മുൽ ഔലാദ് മദ്രസ കൂളിമാട് ജേതാക്കളായി. മദ്രസത്തുൽ ഹിദായ ചിറ്റാരിപ്പിലാക്കൽ രണ്ടാം സ്ഥാനവും മർകസൂൽ ഉലൂം താത്തുർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തിൽ അൻസ്വാറുൽ ഇസ്ലാം മദ്‌റസ മുന്നൂര് ജേതാക്കളായി. വെസ്റ്റ് പാഴൂരിൽ വച്ച് നടന്ന മത്സരത്തിൽ മദ്രസ സ്വദർ മുഅല്ലിം മജീദ് മുസ്ലിയാർ പതാക ഉയർത്തി.
സമാപന ചടങ്ങ് കെ.പി കോയ സാഹിബ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡൻ്റ് അബുൾ ഗഫൂർ ദാരിമി അധ്യക്ഷനായി. ടി. ആർ. വി ആബിദ് നദവി പെരിങ്ങളം സ്വാഗതം പറഞ്ഞു. ഇൽയാസ് ഫൈസി ,കബീർ അശ്അരി , ഹബീബ് ദാരിമി, സ്വാലിഹ് സനാഇ,വീരാൻകുട്ടി ഹാജി എന്നിവർ പങ്കെടുത്തു. വി അബൂബക്കർ മാസ്റ്റർ നന്ദി പറഞ്ഞു.

Post a Comment