പാടത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു



കൂളിമാട് : 
 മണ്ണ് എടുത്തു പോയതിനാൽ കൂളിമാട്ടിലെ വെള്ള കെട്ടായ ജലാശയങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും അതിന്റെ മുകളിൽ മണ്ണിട്ട് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് പതിവാകുന്നു. ഇതുവഴി പാടങ്ങൾ നികത്തി തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കാനുള്ള മാർഗമായി പലരും കാണുന്നു. ഇതുണ്ടാക്കുന്ന പ്രകൃതി നാശങ്ങൾ ധാരാളമാണ്. 





ധാരാളം മത്സ്യങ്ങൾ ലഭിക്കുന്ന ഇത്തരം ജലാശയങ്ങൾ ആമ്പൽ പൂവുകൾ നിറയുകയും ധാരാളം സഞ്ചാരികൾ മത്സ്യബന്ധനത്തിനും ആമ്പൽ പൂ ശേഖരിക്കാനും അത് കാണാനും വരുന്ന സമയമാണിത്. അതുപോലെതന്നെ ദേശാടനപ്പക്ഷികൾ ധാരാളം വിരുന്നെത്തുന്ന ഇത്തരം വയലുകൾ കുറച്ചു കുറച്ചാണെങ്കിലും നികത്തിയാൽ ഉണ്ടാകുന്ന പ്രകൃതി നശീകരണം ദൂരവ്യാപക പ്രകൃതി നാശത്തിന് കാരണമാകുന്നു.
ഇത്തരം പ്രകൃതി നശീകരണ വിഷയങ്ങളിൽ ചില മാഫിയകൾ കൂളിമാടും പരിസരങ്ങളിലും പ്രവർത്തിക്കുന്നു എന്ന് ഇതിനുമുമ്പും സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും വാർത്തകൾ വന്നിട്ടുണ്ട്. എന്നിട്ടും ഇവർക്ക് മൗനാനുവാദം നൽകുന്ന വില്ലേജ് പഞ്ചായത്ത് പോലീസ് അധികാരികൾ ഈ വിഷയത്തിൽ നിസ്സംഗത വെടിഞ്ഞ് വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post
Paris
Paris