സംസ്ഥാന സ്കൂൾ കായികമേള: 'ഒളിമ്പിക്സ് എക്സ്പ്രസ്' ആപ്പ് ലോഞ്ചിങ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു


കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി ട്രാൻസ്പോർട്ട് കമ്മിറ്റി തയ്യാറാക്കിയ 'ഒളിമ്പിക്സ് എക്സ്പ്രസ്' മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കായികമേളയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് കായികപ്രതിഭകൾക്കും അധ്യാപകർക്കും ഒഫിഷ്യലുകൾക്കും യാത്രാസംബന്ധമായ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.





കായികമേളയുടെ പ്രധാന ചുമതലകളിലൊന്നായ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ ഉത്തരവാദിത്വം നിർവഹിക്കുന്നത് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (KUTA) ആണ്.
വിവിധ ജില്ലകളിൽ നിന്നുമെത്തുന്ന കായികതാരങ്ങൾക്ക് താമസസ്ഥലങ്ങളിൽ നിന്നും കായികവേദികളിലേക്കുള്ള വാഹനസൗകര്യങ്ങൾ, റൂട്ടുകൾ, വാഹനങ്ങളുടെ കൃത്യമായ സമയവിവരങ്ങൾ, ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ *ഒളിമ്പിക്സ് എക്സ്പ്രസ്* ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ട്രാൻസ്പോർട്ട് കമ്മിറ്റി ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാനും വാഹനങ്ങൾ റിക്വസ്റ്റ് ചെയ്യാനുമുള്ള സൗകര്യവും ആപ്പിൽ ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങൾ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കാൻ ഈ ഡിജിറ്റൽ സംവിധാനം ഏറെ ഉപകരിക്കുമെന്ന് മന്ത്രി ആശംസിച്ചു.
ചടങ്ങിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ റഷീദ് മാസ്റ്റർ, സലാം മലയമ്മ, റഫീഖ് മായനാട്, സത്താർ അരയൻകോട്, വാഹിദ് സമാൻ, സാജിദ് മൊക്കൻ , ജില്ലാ സെക്രട്ടറി അബൂബക്കർ മായനാട്, അബ്ദുസ്സലാം എൻ,സജീർ കുട്ടമ്പൂർ,മുനീർ പറശ്ശേരി, സലിം കുന്നത്ത്, പി ഹംസ, നസീറ ബഷീർ എന്നിവരും ട്രാൻസ്പോർട്ട് കമ്മിറ്റി അംഗങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris