സംസ്ഥാന സ്കൂൾ കായിക മേള : വല്ലം മെടയൽ മൽസരം സംഘടിപ്പിക്കുന്നു


ചാത്തമംഗലം:
68-ാമത് സംസ്ഥാന സ്കൂൾ കായികമേള യുടെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലം മെടയൽ മൽസരം സംഘടിപ്പിക്കുന്നു. ഒക്ടോ:22 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചാത്തമഗലം എൻ ഐ ടി ഗ്രൗണ്ടിൽ വെച്ചാണ് മൽസരം നടക്കുക.





ഗ്രീൻ പ്രോട്ടോകോൾ ചട്ടങ്ങൾ പാലിച്ചു കൊണ്ട് മേള പ്രകൃതി സൗഹൃദവും മാലിന്യമുക്തവുമായി നടത്തുക എന്ന ലക്ഷ്യത്തോടെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൽസരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ നിന്നും മെടഞ്ഞു ലഭിക്കുന്ന വല്ലങ്ങൾ കായികമേള നടത്തുന്ന ഗ്രൗണ്ടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കാനാണ് ഉപയോഗിക്കുക.
ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസരത്തെ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പച്ച തെങ്ങോലകൾ ഉപയോഗിച്ചാണ് വല്ലങ്ങൾ നിർമ്മിക്കുന്നത്.
അന്യം നിന്ന് പോവുന്ന പാരമ്പര്യ കരവിരുതുകൾക്ക് പുതുജീവൻ നൽകുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.മത്സരവിജയികൾക്ക് സ്വർണ്ണ പതക്കം ഉൾപ്പെടെ മുഴുവൻ മൽസരാർത്ഥികൾക്കും സമ്മാനങ്ങൾ നൽകാനാണ് സംഘടകർ തീരുമാ നിച്ചത്.മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നർ 9946766552, 9846568331എന്ന വാട്ട്സ്ആപ്പ് നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് കൺവീനർ പിസി അബ്ദുറഹീം കോഡിനേറ്റർ മുജീബ് കക്കാട് എന്നിവർ
 അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris