വെള്ളലശ്ശേരി : ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ ( ഇംറ)യുടെ ആഭിമുഖ്യത്തിൽ വെള്ളലശ്ശേരി മഹല്ലിൽ ദീർഘ കാലം സേവനം ചെയ്തിരുന്ന മർഹും ഇബ്രാഹിം മുസ്ലിയാരുടെ 10-ാം ആണ്ട് വാർഷികവും അനുസ്മരണ സദസ്സും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. ഖത്തീബ് അബൂബക്കർ യമാനി ഉദ്ഘാടനം ചെയ്തു.
ഇംറ ജനറൽ സെക്രട്ടറി അജ്നാസ് എംപി സ്വാഗതം പറഞ്ഞു. മുഹമ്മദ് ബാഖവി പാറമ്മൽ അനുസ്മര പ്രഭാഷണം നടത്തി. , മഹല്ല് പ്രസിഡൻ്റ് കണ്ണിയത്ത് അബ്ദുല്ല ഹാജി, ജനറൽ സെക്രട്ടറി എംപി അബ്ദുറഹിമാൻ മാസ്റ്റർ,ഇംറ പ്രസിഡൻ്റ് അഷ്റഫ് കാരോത്തിങ്ങൽ, പിപി മൊയ്തീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. സൈഫുദ്ദീൻ യമാനി നന്ദി പറഞ്ഞു


Post a Comment