കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങൾക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മിറ്റി സജ്ജമാക്കിയ 'ഒളിമ്പിക്സ് എക്സ്പ്രസ്' ശ്രദ്ധേയമാകുന്നു.
കായികമേളയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലേക്ക് എത്തുന്ന കായികതാരങ്ങളുടെ യാത്ര കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റെയിൽവേ സ്റ്റേഷൻ, പ്രധാന ബസ് സ്റ്റാൻഡുകൾ, താമസകേന്ദ്രങ്ങൾ, മത്സരവേദികൾ എന്നിവയെ ബന്ധിപ്പിച്ചുള്ള ഗതാഗത സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. യാത്രാസൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും കായികമേളയുടെ ഗതാഗത പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ഈ സംവിധാനം സഹായകമാകും.
ഒളിമ്പിക്സ് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടന്നു. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. അഡ്വ. ഫാത്തിമ തഹ്ലിയ എം.എൽ.എ അധ്യക്ഷത വഹിച്ചു. എംകെ രാഘവൻ എംപി, ഫൈസൽ ബാബു എംഎൽഎ മുഖ്യാതിഥികളായി
കായികമേളയുടെ വിജയകരമായ നടത്തിപ്പിന് ഗതാഗത സംവിധാനം നിർണായകമാണെന്ന തിരിച്ചറിവോടെയാണ് ട്രാൻസ്പോർട്ട് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളുമായി മുന്നോട്ടുപോകുന്നത്. കായികതാരങ്ങൾക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതാണ് ഈ സംരംഭം.
സംസ്ഥാന സ്കൂൾ കായികമേളയുടെ ഗതാഗത സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ഒളിമ്പിക്സ് എക്സ്പ്രസ്, കായികമേളയുടെ സംഘാടന മികവിനും ഏകോപനത്തിനും കരുത്തേകുന്ന വേറിട്ട ചുവടുവയ്പ്പായി മാറുന്നു.
പാസ്പോർട്ട് കമ്മറ്റി ഭാരവാഹികളായ സലാം മലയമ്മ, റഫീഖ് മായനാട്,യൂനുസ് വടകര, മുജീബ് കൈപ്പാക്കിൽ, അബൂബക്കർ മായനാട്,അസ്മ വള്ളിയാട് പങ്കെടുത്തു

Post a Comment