മുക്കം : ചേന്നമംഗല്ലൂർ സുന്നിയ്യ കോളേജ് പി.ജി ആൻഡ് റിസർച്ച് ഡിപാർട്ട്മെൻറ് ഇന്റർണൽ ക്വാളിറ്റി അസ്യൂറൻസ് സെൽ എന്നിവ സയുക്തമായി “പ്രവാചക ജീവ ചരിത്രത്തിലെ മാനവിക മൂല്യങ്ങളും സംസ്കാരിക രംഗത്ത് അവയുടെ സ്വാധീനവും “ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ലഫ്റ്റനന്റ് .ഡോ.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.സമകാലിക സാഹചര്യത്തിൽ പ്രവാചക ചരിത്ര പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഈ രംഗത്ത് ഇനിയും കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഡോ.അഷറഫ് അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പ് മേധാവികളായ അബ്ദുൽ റസാക്ക് പി.പി.,ജൈസൽ.പി.ടി,ഡോ.അബ്ദുസ്സ്ലീം,ഡോ.ഇർഫാന ,ഡോ.ഇല്യാസ്.പി.സി ,അശ്വതി പ്രസംഗിച്ചു.വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമുള്ള അധ്യാപകർ,ഗവേഷകർ,പി.ജി.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വിവിധ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി ഇരുപത്തഞ്ചോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു .അറബിക് വിഭാഗം തലവൻ ഡോ.അബ്ദുല്ലത്തീഫ് നദവി സ്വാഗതവും സെമിനാർ കോ ഓർഡിനേറ്റർ ഡോ.മുജീബ് നെല്ലിക്കുത്ത് നന്ദിയും പറഞ്ഞു.

Post a Comment