108 ആംബുലൻസ് സമരം തടയാൻ സര്‍ക്കാര്‍; എസ്മ നടപടിക്ക് നിര്‍ദേശം



തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ._ _സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു.




 അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.
ബോണസ് പ്രശ്നം ഉന്നയിച്ച്‌ ഈ മാസം 17 മുതല്‍ സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരുന്നു. ആംബുലൻസ് സർവീസ് മുടങ്ങിയാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍.

ഏത് യൂണിയൻ ഉന്നയിക്കുന്ന ആവശ്യമായാലും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള സമരമാർഗങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്. സർവീസ് തടസ്സപ്പെടുത്തുകയോ വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുകയോ ചെയ്താല്‍ എസ്മ പ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനം.

Post a Comment

Previous Post Next Post
Paris
Paris