ചൂടിനിടെ ആശ്വാസമായി മഴ വരും; മറ്റന്നാൾ മുതൽ വിവിധ ജില്ലകളിൽ അലർട്ട്



തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട്. ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടായിരിക്കും. 




അതേസമയം, സംസ്ഥാനത്ത് ചൂടിനു ശമനമില്ല. നാളെയും താപനില മൂന്ന് മുതൽ നാല് ഡഗ്രിവരെ ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.6 ഡിഗ്രി സെൽഷ്യസാണ് പുനലൂരിൽ രേഖപ്പെട്ട താപനില. കണ്ണൂരിൽ 35.2, കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില.




Post a Comment

Previous Post Next Post
Paris
Paris