കണ്ണൂര്‍: വിവാദത്തിന് പിന്നാലെ ആഡംബര വാഹനമായ റേഞ്ച് റോവര്‍ തിരികെ നല്‍കി മന്ത്രി കെ എം ഷാജി. വാഹന ഉടമയായ സുഹൃത്തിന്റെ കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലെത്തി മന്ത്രി കാര്‍ എത്തിക്കുകയായിരുന്നു. ഇത്തമൊരു ആഡംബര വാഹനം മന്ത്രി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഈ നടപടി
തില്ലങ്കേരിയിലെ യാക്കൂബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് മന്ത്രി ഉപയോഗിച്ചിരുന്നത്. ഗള്‍ഫില്‍ ബിസിനസ് നടത്തുന്നയാളാണ് യാക്കൂബ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് വാഹനം മന്ത്രി എത്തിച്ച് നല്‍കുകയായിരുന്നു.
ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളും കെ ടി ജലീല്‍ ഉള്‍പ്പെടെയുള്ളവരും ഷാജി ആഡംബര വാഹനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നായിരുന്നു ആരോപണം. കെ എം ഷാജിയുടെ ബിനാമിയാണ് യാക്കൂബ് എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയപ്പോഴാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. ഈ വാഹനത്തിനുള്ള ഇന്ധനത്തിന്റെ ചെലവ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Post a Comment