വെള്ളലശ്ശേരി : 50 വയസ് കഴിഞ്ഞ വനിതകൾക്ക് വിനോദയാത്രയ്ക്ക് അവസരമൊരുക്കി വേറിട്ട പ്രവർത്തനവുമായി ദോഹ ഖത്തർ വെള്ളലശ്ശേരി. ഇന്ന് രാവിലെ 8 മണിക്ക് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ. നദീറ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
അകലാപ്പുഴയിലെ മനോഹരമായ ബോട്ട് യാത്രയും കാപ്പാട് ബീച്ച് സന്ദർശനവും ഉൾപ്പെടുന്നതാണ് ഏകദിന വിനോദയാത്ര. നിത്യജീവിതത്തിലെ തിരക്കുകളിൽ നിന്ന് മാറി മുതിർന്ന വനിതകൾക്ക് സൗഹൃദവും സന്തോഷവും പങ്കുവെക്കുന്നതിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.
ദോഹ ഖത്തർ വെള്ളലശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയിൽ നിരവധി വനിതകൾ പങ്കെടുത്തു. ദോഹ ഖത്തർ വെള്ളലശ്ശേരിയുടെ ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. “ജീവിതത്തിലെ മനോഹരമായ ഓർമ്മകൾക്ക് ഒരു യാത്രക്കൂടി” എന്ന സന്ദേശത്തോടെയാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
..


Post a Comment