സംസ്ഥാന സ്കൂൾ കായികമേള: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു



കട്ടാങ്ങൽ: സംസ്ഥാന സ്കൂൾ കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഈ വരുന്ന ഒക്‌ടോബർ 25 മുതൽ എൻഐടി ഗ്രൗണ്ടിൽ വെച്ചാണ് കായികമേള നടക്കുന്നത്.ചിന്മയ ഹാളിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,കായിക പ്രേമികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.യോഗം എംഎ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ അദ്ധ്യക്ഷനായി.




കായികമേളയിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും കാണികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
മേളയുടെ വിജയത്തിനായി പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും പൂർണ്ണ പിന്തുണ ഉറപ്പുനൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ അനീഷ്,സുധീർ മാസ്റ്റർ, സരിത്,കെഎ ഖാദർ മാസ്റ്റർ,,എൻഎം ഹുസൈൻ,ടി.കെ വേലായുധൻ,ജയപ്രകാശൻ,മംഗലഞ്ചേരി ശിവദാസൻ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം കുന്നത്ത്,ബബില ഷജിൻ,സലീന നൂറുദ്ധീൻ,
രാജൻചാലിയേടത്ത്,ഗോപാലകൃഷ്‌ണൻ,കെ. കെ രാജേന്ദ്രൻ മാസ്റ്റർ,എൻ സുരേഷ്,ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris