ബൈക്ക് അപകടം :ആരാമ്പ്രം വാരിപ്പുറം മുൻ ഖത്തീബ് എം.കെ. മൂസക്കോയ ബാഖവി മരണപ്പെട്ടു


കുന്ദമംഗലം: പതിമംഗലം ചെറിയാമ്പ്രതടായിൽ താമസിക്കുന്ന ആരാമ്പ്രം വാരിപ്പുറം മുൻ ഖത്തീബ് എം.കെ. മൂസക്കോയ ബാഖവി (64) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.ഇന്ന് പുലർച്ചെ മൂഴിക്കലിൽ വെച്ചായിരുന്നു അപകടം നടന്നത്.




സൗദ പതിമംഗലമാണ് ഭാര്യ.
മക്കൾ: ഷഹർബാനു, ഷബീർ (ഖത്തർ), മുഹ്സിന, മാജിദ, മുബീന. മരുമക്കൾ: ജംഷീർ (മടവൂർ മുക്ക്), അബ്ദുൽ ബാരി നൂറാനി (കട്ടിപ്പാറ), നിയാസ് (പോർങ്ങോട്ടൂർ), മുഹ്സിന (ഓമശ്ശേരി).

Post a Comment

Previous Post Next Post
Paris
Paris