തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട


തിരുവമ്പാടി : താമരശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ R. സന്തോഷും പാർട്ടിയും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്ന് തിരുവമ്പാടി ടൗണിൽ നിന്നും കൂടരഞ്ഞി റോഡിലേക്കുള്ള രാജീവ് ഗാന്ധി ബൈപ്പാസ് റോഡിൽ വെച്ച് 5.965 Kg കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാൾ സംസ്ഥാനത്ത് സൗത്ത് 24 പർഗാന ജില്ലയിൽ കാനിംഗ് സബ് ഡിവിഷനിൽ ഹൽദർ പാര ഗ്രാമത്തിൽ ബിമൽ മകൻ ബുദ്ധീശ്വർ സർദാർ 33 വയസ് എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.




. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗിരീഷ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റനീഷ്, നൗഷീർ, ഷഫീഖലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജല, ഡ്രൈവർ പ്രജീഷ്, DC സ്ക്വാഡ് അംഗങ്ങളായ ഷാജു.CP, അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris