എൻ ജി ഒ അസോസിയേഷൻ ആഹ്ലാദപ്രകടനം നടത്തി.



കോഴിക്കോട് :  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരെ ചേർത്ത് പിടിച്ച സർക്കാർ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത് എന്ന് സെറ്റോ ജില്ല ചെയർമാൻ സിജു കെ നായർ പറഞ്ഞു.ജീവനക്കാർക്ക് ബോണസ്, ഉത്സവബത്ത അനുവദിച്ചതിന് എൻജിഒ അസോസിയേഷൻ വെസ്റ്റ് ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടത്തിയ ആഹ്ലാദ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം




. ജില്ല ജോയിന്റ് സെക്രട്ടറി കെ ടി രമേശൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി അജിത് കുമാർ,കെ വി രവീന്ദ്രൻ,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ രഞ്ജിത് ചേമ്പാല,എൻ സന്തോഷ് കുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി എലിസബത്ത് ടി ജേക്കബ് ബ്രാഞ്ച് സെക്രട്ടറി സി ലിജിന, നേതാക്കളായ എം ടി ബിജിത്ത്,ലിൻസ് സി ജെ, രോഷ്‌ന സി, പ്രസംഗിച്ചു.സുഭാഷ് ചന്ദ്രൻ, വി ഷിറിൽകുമാർ, വി ബെനഡിക്ട്,റയാൻ രാജ്,എസ് വിനോദ് കുമാർ പ്രവീഷ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris