കർഷക സംഗമം സംഘടിപ്പിച്ചു



വെള്ളലശ്ശേരി : ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 14 വെള്ളലശ്ശേരിയിൽ വാർഡ് മെമ്പർ ബബില ഷജിന്റെ നേതൃത്വത്തിൽ വാർഡിലെ കർഷകരെ ആദരിച്ചു. 




ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംകെ അനീഷ് മുഖ്യാതിഥിയായി. ഇ പി അസീസ്, മധുസൂദനൻ, ഉമ്മർ വെള്ളലശ്ശേരി, സുരേന്ദ്രൻ കെ പി, പി പി ബാലൻ, മങ്ങാട്ട് അബ്ദുള്ള, നസീമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു പൊന്നമംഗലത്ത് ചടങ്ങിന് നന്ദി ആശംസിച്ചു.

Post a Comment

Previous Post Next Post
Paris
Paris