മാവൂരിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് അതിഥിത്തൊഴിലാളി മരിച്ചു


മാവൂർ: മാവൂരിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് വീണ് അതിഥിത്തൊഴിലാളി മരണപ്പെട്ടു. ഒഡീഷ സുന്ദർഗഡ് കുവിപാനി സ്വദേശി ആഞ്ചലസ് ഡാങ് (53) ആണ് മരിച്ചത്.





 പിതൃസഹോദരന്റെ മകൻ അരവിന്ദിനൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇന്ന് വൈകീട്ടോടെ ഈ ദുരന്തം ഉണ്ടായത്.
പ്രാഥമിക നിഗമനപ്രകാരം സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ മാവൂർ പോലീസ് കേസെടുത്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris