കർഷകരെ ആദരിച്ച് ചാത്തമംഗലം പഞ്ചായത്ത്


കട്ടാങ്ങൽ : ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എംഎ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ അദ്ധ്യക്ഷനായി.




മുതിർന്ന കർഷകർ,വനിത കർഷകർ,വിദ്യാർത്ഥി കർഷകർ തുടങ്ങിയ വിവിധ മേഖലകളിലും 24 വാർഡിൽ നിന്നും ഓരോ കർഷകരേയും ചടങ്ങിൽ ആദരിച്ചു.വിടപറഞ്ഞ് പോയ മുൻ കർഷക നേതാവ് കൂടിയായ ഇസ്മായിൽ മാസ്റ്ററുടെ ഓർമ്മക്കായി കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന മികച്ച സ്കൂളിനുള്ള പുരസ്കാരവും വിതരണം ചെയ്തു.
വൈസ് പ്രസിഡണ്ട് എംകെ അനീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇപി ബാബു,സ്ഥിരം സമിതി ചെയർമാൻമാരായ ബബില ഷജിൻ,സലീന നൂറുദ്ധീൻ,സലീം കുന്നത്ത്,കെ.എ ഖാദർ മാസ്റ്റർ,പ്രഗിൻലാൽ,എൻഎം ഹുസൈൻ,ടി. കെ വേലായുധൻ,ജയപ്രകാശ്,ഗോപാലകൃഷ്‌ണൻ എം,ശിവദാസൻ മംഗലശ്ശേരി,ഹഫ്‌സ സിഡിഎസ് ചെയർപേർസൺ,മെമ്പർമാരായ അനില ശ്രീധരൻ,ഷിജുലാൽ,നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
കൃഷി ഓഫീസർ ശ്യാംദാസ് പി സ്വാഗതവും വിശ്വനാഥൻ എസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris