മുക്കം: മുക്കം നഗരസഭ ഹരിത കർമ്മ സേന ഫീസ് വർദ്ധനവിൽ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് വ്യാപാരി കടയടപ്പ് സമരവും മാർച്ചും ധർണ്ണയും നാളെ രാവിലെ പത്ത് മണിക്ക് നഗരസഭക്ക് മുമ്പിൽ നടക്കും.
ടൗൺ രണ്ടാം ഘട്ട സൗദര്യ വത്കരണ ത്തിന്റെ ഭാഗമായി നിർമ്മാണം തുടങ്ങി ഒരു വർഷം പൂർത്തിയായിട്ടും പ്രവർത്തികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല, ലൈസൻസ് ഫീസ് വർദ്ധനവ് , തൊഴിൽ നികുതി വർദ്ധനവ് , വൈദ്യുതി ചാർജ് വർദ്ധനവ് ,
വാടക വർദ്ധനവ് തുടങ്ങി ഇനത്തിൽ വലിയ ബാധ്യതയാണ് ചെറുകിട വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്നത് ഇതൊന്നും തന്നെ പരിഗണിക്കാതെ ഹരിത കർമ്മ സേന ഫീസ് നൂറ് ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർപേഴ്സൺ സെക്രട്ടറി എന്നിവർക്ക് കഴിഞ്ഞ ദിവസം സംഘടനയുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു ഈ വിഷയത്തിൽ ചർച്ച നടത്താനോ തീരുമാനം പിൻവലിക്കാനോ നഗരസഭ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംഘടനയുടെ നേതൃത്വത്തിൽ ഇപ്പോൾ കടയടപ്പ് സമരവും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിട്ടുള്ളത്. യൂണിറ്റ് പ്രസിഡന്റ് പി അലി അക്ബറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നിർവ്വഹിക്കും ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കപ്പിയേടത്ത് ചന്ദ്രൻ മണ്ഡലം പ്രസിഡന്റ് പി.പ്രേമൻ,ജിൽസ് പെരിഞ്ചേരി,ജോസഫ് പൈമ്പിള്ളിയിൽ,പി പി അബ്ദുൽ മജീദ്,എം കെ മുസ്തഫ,എം.ടി അസ്ലം,വി.പി അനീസുദ്ധീൻ , തുടങ്ങിയവർ സംസാരിക്കും.
സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും മുക്കം മിനി പാർക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന മാർച്ച് നഗര സഭയ്ക്ക് മുമ്പിൽ നടക്കുന്ന ധർണ്ണ യോടുകൂടി സമാപിക്കും.
പ്രക്ഷോഭത്തിന്റെ ഭാഗമായി മുക്കം നഗരസഭ പരിധിയിലുള്ള , മുക്കം ടൗൺ ചേന്നമംഗല്ലൂർ, മണാശ്ശേരി അഗസ്ത്യൻമുഴി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ 12 മണി വരെ വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങൾ അടച്ച് പ്രതിഷേധത്തിൽ പങ്കുചേരും.

Post a Comment