ബ്രാഞ്ച് വഴിയുള്ള പണം പിന്‍വലിക്കല്‍; ചാര്‍ജുമായി എസ്ബിഐ



മുംബൈ: ബാങ്ക് ശാഖകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജുകളില്‍ മാറ്റം വരുത്തി എസ്ബിഐ. ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ പണം പിന്‍വലിക്കുമ്പോഴാണ് ചാര്‍ജ് നല്‍കേണ്ടി വരിക. നാല് ഇടപാട് വരെ ബാങ്ക് ബ്രാഞ്ചില്‍ സൗജന്യമായിരിക്കും.




നാല് ഇടപാട് കഴിഞ്ഞാല്‍ ഇടപാടൊന്നിന് 15 രൂപയും ജിഎസ്ടിയും നല്‍കണം. എന്നാല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ഒരു ബാങ്കിങ് സൗകര്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്. പ്രധാന പ്രത്യേകത, ഈ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ്. അതായത് അക്കൗണ്ടില്‍ നിശ്ചിത തുക എപ്പോഴും നിലനിര്‍ത്തണമെന്ന നിര്‍ബന്ധമില്ല. സേവിങ്‌സ് അക്കൗണ്ടിന്റെ അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതല്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യവും ഈ അക്കൗണ്ടിനുണ്ട്.

സാധാരണ ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴയോ ചാര്‍ജോ ഉണ്ടാകുമെന്ന ആശങ്ക പലര്‍ക്കുമുണ്ട്.എന്നാല്‍, ബേസിക് സേവിങ്‌സ് അക്കൗണ്ടില്‍ ഇതൊന്നുമില്ല. എന്നാല്‍, ബേസിക് സേവിങ്‌സ് അക്കൗണ്ടില്‍ ബ്രാഞ്ച് ഇടപാടുകള്‍ക്ക് പണം ചുമത്താനാണ് എസ്ബിഐ ഒരുങ്ങുന്നത്.



Post a Comment

Previous Post Next Post
Paris
Paris