ജന്തര്‍ മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം ; ടി ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ


തിരുവനന്തപുരം : ജന്തർ മന്ദറില്‍ സി.ജെ.പി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ആർ.എസ്.എസ് നേതാവ് ടി.ജി.ഡല്‍ഹി ജന്ത‌ർ മന്തറിലെ പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം. സമരത്തില്‍ പങ്കെടുത്ത യുവതികള്‍ക്കെതിരെയും അദ്ദേഹം അധിക്ഷേപ പരാമർശം നടത്തിയിരുന്നു,




 സംഭവത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടരി ടി.ടി. ജിസ്മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേർ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ കേസില്‍ പൊലീസ് ടി.ജി. മോഹൻദാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വിദ്യാർത്ഥികള്‍ക്കെതിരെ ഹീനമായ പരാമർശങ്ങളാണ് ടി.ജി. മോഹൻദാസ് നടത്തിയത്. അശ്ലീലവും അധിക്ഷപവും നിറഞ്ഞ വീഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ യു ട്യൂബ് ചാനല്‍ വഴി വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്.ഐ.ആർ.

Post a Comment

Previous Post Next Post
Paris
Paris