ദേശീയ വ്യാപാരദിനം: കട്ടാങ്ങൽ കെ.വി.വി.ഇ.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു



കട്ടാങ്ങൽ : ദേശീയ വ്യാപാരദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) കട്ടാങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചു.
വ്യാപാര ഭവന് മുൻപിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ. അബ്‌ദുൾ ഗഫൂർ സംഘടന കൊടി ഉയർത്തി. തുടർന്ന് പ്രവർത്തകർക്ക് മധുരപഹാരം വിതരണം ചെയ്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.




തുടർന്ന് നടന്ന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്ര പുരോഗതിയിൽ ചെറുകിട വ്യാപാരികൾ വഹിക്കുന്ന നിർണായക പങ്കും, അനുകൂലമായ വ്യവസായ അന്തരീക്ഷം ഉളവാക്കുന്ന നിയമനിർമ്മാണങ്ങൾക്ക് വ്യാപാരികളുടെ ഐക്യം എത്രത്തോളം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യാപാര ദിനത്തോട് അനുബന്ധിച്ച് യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാത്തമംഗലം ബഡ്‌സ് സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. മുനീർ എം. ചടങ്ങിൽ വിശദീകരിച്ചു.
യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷാഹുൽ, വനിതാ വിംഗ് പ്രസിഡന്റ് സബിത, ഉണ്ണികൃഷ്ണൻ, ഷെരീഫ് കണ്ടിയിൽ, മുഹമ്മദ്‌ റഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris