ഓരോ ഘടകക്ഷിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മുന്നോട്ട് പോയാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും’; സിപിഐ തീരുമാനത്തിനെതിരെ അഹമ്മദ് ദേവര്‍കോവില്‍


വിഴിഞ്ഞം ഉള്‍പ്പെടെ രാഷ്ട്രീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ഒറ്റയ്ക്ക് മുന്നോട്ടുപോകാനുള്ള സിപിഐ തീരുമാനത്തിനെതിരെ ഐഎന്‍എല്‍ നേതാവും മുന്‍ തുറമുഖമന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. ഈ നിലപാട് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില പറഞ്ഞു. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം ചട്ട ലംഘനമെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.




സിപിഐ ഒറ്റയ്ക്ക് സമരം നടത്തുന്നത് ശരിയല്ലെന്ന് അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സാധാരണഗതിയില്‍ ഏതൊരു പ്രശ്‌നവും മുന്നണിക്കകത്ത് ചര്‍ച്ച ചെയ്തുകൊണ്ട് തന്നെയാണ് പുറത്തുള്ള അജിറ്റേഷനിലേക്ക് നീങ്ങേണ്ടത്. ഒന്നിച്ച് നിന്നാലുള്ള ഐക്യം ഒരിക്കലും വിഘടിച്ച് നിന്നാല്‍ ഉണ്ടാകില്ല. അതില്‍ എല്‍ഡിഎഫിന്റെ യോഗം ചേര്‍ന്ന് തീരുമാനമെടുത്തുകൊണ്ട് തന്നെ മുന്നോട്ട് പോകലാണ് യോജ്യം എന്നാണ് എന്റെ അഭിപ്രായം. മുന്നണിയിലെ ഓരോ ഘടകക്ഷിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ കെട്ടുറപ്പിനെ അത് ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല- അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പുതിയ സംഭവ വികാസമാണ് വിഴിഞ്ഞത്ത്. അദാനിദാനി ഓഹരി വില്‍പ്പന നീക്കം ചട്ടലംഘനമാണ്. കേരള സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ അത് ചെയ്യാന്‍ ആകില്ല. തൂത്തുക്കുടി പോര്‍ട്ടില്‍ നിക്ഷേപം ഉളള കമ്പനിക്ക് വിഴിഞ്ഞത് ഓഹരി എടുക്കാന്‍ ചട്ടപ്രകാരം പറ്റില്ല – അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള വി ഡി സതീശന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നേരത്തെ ഉണ്ടാക്കിയ ഡീലിന്റെ ഭാഗം എന്നും മുന്‍തുറമുഖ വകുപ്പ് മന്ത്രി കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു. തുറമുഖ സെക്രട്ടറി, വിഴിഞ്ഞം എംഡി തുടങ്ങിയ മാറ്റങ്ങളില്‍ സ്‌പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് – അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris