സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് വർദ്ധനവ്


                    

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്ന വില ഇന്ന് ഉയരുകയായിരുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യം അല്‍പ്പം ഇടിഞ്ഞതാണ് ഈ വില മാറ്റത്തിന് കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയരുകയും ചെയ്തു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4031 ഡോളറാണ് പുതിയ വില.




ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നീ കാര്യങ്ങള്‍ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓഹരി വിപണിയില്‍ വരുന്ന മാറ്റങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കും. വലിയ മാറ്റങ്ങള്‍ പ്രകടമാണെങ്കില്‍ കേരളത്തില്‍ ഒരു ദിവസം ഒന്നിലധികം തവണ വില മാറിയേക്കും.

കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 105280 രൂപയാണ് വില. ഒരു ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13160 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10810 രൂപയും പവന് 86480 രൂപയുമാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8425 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5435 രൂപയുമാണ് വില. എന്നാല്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2350 രൂപയുമാണ് വില.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.15 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വര്‍ണത്തിന്റെ വിലയുടെ അഞ്ച് ശതമാനം പണിക്കൂലി നല്‍കേണ്ടി വരും. സ്വര്‍ണവിലയുടെയും പണിക്കൂലിയുടെയും മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അതിന് പുറുമെയാണ് ഹാള്‍മാര്‍ക്കിങ് ചാര്‍ജ്. എല്ലാം കൂടി ചേരുമ്പോഴാണ് 1.15 ലക്ഷം രൂപയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ഇനിയും പണിക്കൂലി ഉയരും. ആഭരണം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 18 കാരറ്റ് വാങ്ങാം. 22 കാരറ്റിനേക്കാള്‍ വില കുറവാണ് 18 കാരറ്റിന്.

അന്തർദേശീയ കറൻസികളുമായി ഇന്ത്യൻ രൂപയുടെ (INR) ഇന്നത്തെ (ജൂലൈ 15, 2026) ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു: 
 യു.എസ് ഡോളർ (USD): ₹96.231
യൂറോ (EUR): ₹109.951 
ബ്രിട്ടീഷ് പൗണ്ട് (GBP): ₹129.001 കനേഡിയൻ ഡോളർ (CAD): ₹68.601 ഓസ്‌ട്രേലിയൻ ഡോളർ (AUD): ₹67.30
ഗൾഫ് (GCC) യു.എ.ഇ ദിർഹം (AED): ₹26.201 
സൗദി റിയാൽ (SAR): ₹25.621 
ഒമാനി റിയാൽ (OMR): ₹249.951 ഖത്തറി റിയാൽ (QAR): ₹26.431 കുവൈത്തി ദിനാർ (KWD): ₹313.451 ബഹ്‌റൈനി ദിനാർ (BHD): ₹255.25.


Post a Comment

Previous Post Next Post
Paris
Paris