കോഴിക്കോട്: മേഘാലയയില്‍ അപകടത്തില്‍പെട്ട മലയാളി യൂട്യൂബര്‍ ദില്‍ഷാദ് നാട്ടിലെത്തി. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദില്‍ഷാദിന് മേഘാലയയില്‍ വെച്ച് ബൈക്കപകടത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മേഘാലയയില്‍ ചികിത്സയിലാണെന്ന് കണ്ടെത്തിയത്. നാട്ടിലെത്തി ചികിത്സ തുടരുകയാണെന്നും, നടന്ന കാര്യങ്ങള്‍ ചികിത്സ പൂര്‍ത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും ദില്‍ഷാദ് പറയുന്നു.
'എന്നെ സ്‌നേഹിച്ച, ഇഷ്ടപ്പെട്ട, സഹകരിച്ച് പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുണ്ട്. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി'-ദില്‍ഷാദ് വീഡിയോയില്‍ പറഞ്ഞു. ദില്‍ഷാദിന്റെ വാക്കുകള്‍.... 'ദില്‍ഷാദാണ്. നാട്ടില്‍ എത്തിയിട്ടുണ്ട്. ട്രീറ്റ്‌മെന്റുകളും കാര്യങ്ങളുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സംസാരിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വീഡിയോ എടുക്കാനും നിങ്ങളോട് ഈ കാര്യങ്ങള്‍ പറയാനൊന്നും പറ്റാത്തത്. ബന്ധുക്കളായാലും സ്‌നേഹിക്കുന്നവരായാലും, പല സുഹൃത്തുക്കളും വന്ന് പല പല വിഷയങ്ങളാണ് നടക്കുന്നത് എന്ന് പറയുന്നുണ്ട്. ഈ ട്രീറ്റ്‌മെന്റ് ഒന്നു കഴിഞ്ഞിട്ട് ഞാനായിട്ട് എനിക്ക് പറയാനുള്ള ഒരു സമയം എങ്കിലും തരണം. അതിനു മുന്നേയുള്ള ജഡ്ജ്‌മെന്റുകള്‍ക്ക് തല്‍ക്കാലം ചെവി കൊടുക്കാതിരിക്കുക. സമാധാനത്തില്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വന്നിട്ട് നമുക്ക് ഇത് വിശദമായിട്ട് സംസാരിക്കാം. ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മുഖം അടിച്ച് വീണതായിരുന്നു. ഹെല്‍മറ്റ് ഉണ്ട്, പക്ഷെ വണ്ടി തട്ടിയ സമയത്ത് ഹെല്‍മറ്റ് തലയില്‍ നിന്ന് തെറിച്ചു പോയിട്ട് ഫേസ് അടിച്ചു വീണതാണ്. അതുകൊണ്ട് ഈ മോണകളിലാണ് പ്രശ്‌നം. അതുകൊണ്ടാണ് സംസാരിക്കാനുള്ള ബുദ്ധിമുട്ട്. വിശദമായിട്ട് എല്ലാ കാര്യങ്ങളും പറയാം. അതുവരെ, അതുവരെ സോഷ്യല്‍ മീഡിയയില്‍ ജഡ്ജ്‌മെന്റുകള്‍ നടക്കാതിരിക്കട്ടെ. ഇതിന്റെ പേരില്‍ മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. സ്‌നേഹിക്കുന്നവരും കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ. അതുകൊണ്ട് പറയുകയാണ്. ദയവായിട്ട് ഈ ട്രീറ്റ്‌മെന്റ് കഴിഞ്ഞ ഉടനെ ഇതിനെക്കുറിച്ച് വിശദമായിട്ട് ഞാന്‍ തന്നെ നിങ്ങളോട് വീഡിയോയില്‍ വന്ന് പറയും. എന്നെ സ്‌നേഹിച്ച, ഇഷ്ടപ്പെട്ട, എനിക്ക് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുണ്ട്. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി.'

Post a Comment