കട്ടാങ്ങൽ : കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് താലൂക്ക് തല ഉദ്ഘാടനം
ചാത്തമംഗലം പഞ്ചായത്തിലെ
കെട്ടാങ്ങലിൽ വെച്ച് എം എ റസാഖ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.
ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി മുദ്രവെക്കുന്നതിനു വേണ്ടി 30 കിലോമീറ്റർ അകലെയുള്ള ഓട്ടോറിക്ഷകൾ വരെ കോഴിക്കോട് ലീഗൽ മെട്രോളജി ഓഫീസ് ക്യാമ്പസിൽ ഹാജരാകേണ്ട സ്ഥിതിവിശേഷമാണ് നിലവിൽ ഉള്ളത്. തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തന്നെ ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന കാലാകാലങ്ങളായുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം പുതിയ സർക്കാർ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി അംഗീകരിച്ചിരിക്കുകയായിരുന്നു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് എം കെ അനിഷ്,
ബിനു ബാലക് ഡെപ്യൂട്ടി കൺട്രോളർ കോഴിക്കോട് ,അലക്സാണ്ടർ പി പി അസിസ്റ്റന്റ് കൺട്രോളർ ഓട്ടോ കോഴിക്കോട്
ഷാജിർ കെ അസിസ്റ്റന്റ് കൺട്രോളർ കോഴിക്കോട്,നാസർ കെകെ ഡെപ്യൂട്ടി കൺട്രോളർ,
ഹംസ മാസ്റ്റർ,ടി. കെ സുധാകരൻ, എൻഎം ഹുസൈൻ,ഹമീദ് മാസ്റ്റർ,അസീസ്,അൻഷിദ,ഫൗസിയ,പ്രവീൺ കുമാർ,നാരായണൻ നമ്പൂതിരി ,അബൂബക്കർ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു

Post a Comment