അധ്യാപികമാർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിനായി നാലംഗ സംഘത്തെ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്, അടിയന്തരമായി റിപ്പോർട്ട് കൈമാറണമെന്ന് ഉത്തരവ്



വടകര: കോഴിക്കോട് ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്താനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി. എസ്എസ്കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല. പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും നാലംഗ സമിതി അന്വേഷണം നടത്തും. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം, കേസിലെ പ്രതികളായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർക്ക് ബിആർസിയിൽ ജോലിയിൽ തുടരാൻ ആരെങ്കിലും സഹായം നൽകിയോ എന്നതിലുൾപ്പെടെ സമിതി അന്വേഷണം നടത്തും. മൂവരുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ അക്കൗട്ടിൽ നിന്നും കൂടുതൽ പണം ആരുടെ അക്കൗട്ടിലേക്കാണോ അയച്ചത്. ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം.




പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കത്തിലെ ഉടൻ കടന്നേക്കും. കൂടുതൽ പേര് കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴിയാണ് അധ്യാപികമാർ ലഹരി ഇടപാടുകൾ നടത്തിവന്നിരുന്നത്. ലഹരി വിറ്റുകിട്ടുന്ന പണം ഇവർ തുല്യമായി ഭാഗിച്ചെടുക്കും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.


Post a Comment

Previous Post Next Post
Paris
Paris