ദാറുൽ ഖുർആൻ സ്റ്റുഡന്റസ് മാപ്പിള കലാ എക്സ്പോ വേറിട്ട ദൃശ്യ വിസ്മയമായി


പാഴൂർ : . ദാറുൽ ഖുർആൻ സ്റ്റുഡന്റസ് എക്സ്പോ "ഏലും മേലും "വേറിട്ട ദൃശ്യ വിസ്മയമായി.ഏൽ കൂടിയാൽ മേൽ കൂടും എന്ന ഏറെ വ്യത്യസ്തസമായ പ്രമേയത്തിലായിരുന്നു എക്സിബിഷൻ. മാപ്പിള കലകൾ ആയിരുന്നു പ്രധാന വിഷയം എങ്കിലും മലബാർ മാപ്പിള ചരിത്രവും ആധുനിക കാല ഘട്ടത്തിലേക്കുള്ള സാങ്കേതിക വിഷയങ്ങളും എ ഐ അടക്കമുള്ള ന്യൂ ജെൻ തീമും സമ്മിശ്രമായി എക്സിബിഷൻ ക്യാൻവാസുകളിൽ പതിഞ്ഞപ്പോൾ 3 ടീമുകളായി പിരിഞ്ഞു വാശിയേറിയ മത്സരം കാഴ്ചവെച്ച ദാറുൽ ഖുർആൻ വിദ്യാർത്ഥികൾ ഇന്നലെയുടെ രാവിനെ പകലാക്കി മാറ്റി.





ഖുർആൻ മനപ്പാഠമാക്കുന്നതിനോടൊപ്പം ഭൗതിക പഠനവും കലാകായിക മേഖലകളിലെ മികച്ച പെർഫോമൻസ് ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയെ വ്യത്യസ്തമാക്കി മാറ്റുന്നു. ഫാത്തിഹി ബിരുദമാണ് ഇവിടെ നൽകുന്നത്. ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തും നിരവധി ക്യാമ്പസുകളിൽ ഇവിടുത്തെ വിദ്യാർഥികൾ അധ്യാപകരായി ജോലി ചെയ്യുന്നു. 




ഇപ്പോൾ 150 അധികം വിദ്യാർത്ഥികൾ ഖുർആനിൽ പഠിക്കുന്നു. എക്സിബിഷൻ ഉദ്ഘാടനം ദാറുൽ ഖുർആൻ വൈസ് പ്രിൻസിപ്പൽ അബൂബക്കർ ബാഖവി നിർവഹിച്ചു.
അഹ്മദ് കബീർ അശ്അരി
സ്വാലിഹ് സനാഈ
നാസർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris