സ്കൂൾ ലൈബ്രറി അവാർഡ്: മർകസ് ഗേൾസിന് നേട്ടം



കാരന്തൂർ: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ ലൈബ്രറിക്കുള്ള എക്സലൻസ് അവാർഡിൽ മർകസ് ഗേൾസ് ഹൈസ്കൂളിന് നേട്ടം. മികച്ച ലൈബ്രറി പ്രവർത്തനം നടത്തിയ സ്‌കൂളുകളിൽ മൂന്നാം സ്ഥാനം സ്‌കൂളിന് ലഭിച്ചു. ചിട്ടയുള്ള പുസ്തക വിതരണം, കുട്ടികളുടെ ആസ്വാദനക്കുറിപ്പ്, ക്ലാസ് ലൈബ്രറി, ഓപ്പൺ ലൈബ്രറി തുടങ്ങിയവ പരിശോധിച്ചും കുട്ടികൾക്കിടയിൽ സർവേ നടത്തിയുമാണ് വിദ്യാഭ്യാസ ജില്ലാ അവാർഡിന് അർഹത നേടിയത്.




 കൂടത്തായി സെന്റ്മേരിസ് സ്കൂളും നൊച്ചാട് ഗവൺമെന്റ് സ്കൂളും ഈയിനത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കഴിഞ്ഞ വർഷം സ്ഥാപിച്ച വായനക്കൂട്, കുട്ടികൾ ലൈബ്രേറിയന്മാരായ ഈസി റീഡിങ് റൂം തുടങ്ങിയ വേറിട്ട പദ്ധതികൾ മർകസ് ഗേൾസ് ഹൈസ്കൂളിന് അവാർഡിന് തുണയായി.
 അവാർഡ് ദാന ചടങ്ങിൽ കണ്ണൂർ ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി കലക്ടർ സുബൈർ കെ കെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ലയുടെ അധിക ചുമതലയുള്ള കെ വി പ്രമോദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഫോറം കൺവീനർ സജി ജോൺ , നിയാസ് ചോല തുടങ്ങിയവർ സംസാരിച്ചു 


Post a Comment

Previous Post Next Post
Paris
Paris