തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം. മെഡിറ്ററേറിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്‌സി)യുടെ ഉപസ്ഥാപനമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡാണ് (ടിഐഎല്‍) നിക്ഷേപം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരിയും എംഎസ്‌സി സ്വന്തമാക്കും.
പുതിയ നിക്ഷേപത്തോടെ തുറമുഖത്തിന്റെ വാര്‍ഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 16 ലക്ഷം ടിഇയുവില്‍ നിന്ന് 57 ലക്ഷം ടിഇയുവായി ഉയരും. കേരളത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. തുറമുഖ വികസനത്തില്‍ നിര്‍ണായക മുന്നേറ്റമാണ് പുതിയ നിക്ഷേപമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. നിക്ഷേപത്തിലൂടെ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

Post a Comment