.
കട്ടാങ്ങൽ ; കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന
രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, മൂന്നിടത്ത് നിന്നും പിഴയീടാക്കി
തോട്ടത്തിൽ കടവ്, വേനപ്പാറ എന്നിവിടങ്ങളിലെ ഹോട്ടൽ, ബേക്കറി കൂൾബാർ,മറ്റു സ്ഥാപനങ്ങളിലും മുക്കം സി.എച്ച്.സി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.അനാരോഗ്യകരമായി പ്രവർത്തിച്ചതും കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതുമായ
രണ്ട് സ്ഥാപങ്ങൾക്ക് നോട്ടീസ് നല്കി. പുകയില നിയന്ത്രണ നിയമപ്രകാരം മുന്ന് സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി.
സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം ലിൻസി ,പി സി ബാബുരാജ്, സി അഖിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment