കോട്ടക്കലിലുണ്ടായ വാഹനാപകടം: ചികിത്സയിലായിരുന്ന കുറ്റിക്കടവ് സ്വദേശിയായ യുവാവ് മരണപ്പെട്ടു


മാവൂർ: മലപ്പുറം കോട്ടക്കലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാവൂർ കുറ്റിക്കടവ് വളയന്നൂർ സ്വദേശി വടക്കേടത്ത് മിർഷാദ് (22) ആണ് മരണപ്പെട്ടത്.


കഴിഞ്ഞ ശനിയാഴ്ച കോട്ടക്കലിൽ വെച്ച് മിർഷാദ് സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മിർഷാദിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
 ആർ.വി. കുട്ടിഹസ്സൻ ദാരിമിയുടെ അനുജൻ ഇല്ല്യാസ് ദാരിമിയുടെ മകനുമാണ് പരേതനായ മിർഷാദ്.

Post a Comment

Previous Post Next Post
Paris
Paris