തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,220 രൂപയിലെത്തി. പവന് 560 രൂപ ഉയർന്ന് 1,05, 760 രൂപയാണ് ഇന്ന് ഒരു പവന് വില. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ജൂലൈ 3-നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 1,07,800 രൂപയായിരുന്നു വില. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1,03,240 രൂപയായിരുന്നു.
ഈ വർഷത്തെ റെക്കോർഡ് ഉയർന്ന സ്വർണവില ജനുവരി 29-നായിരുന്നു. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിലയിൽ ദിവസേന ചാഞ്ചാട്ടമുണ്ടെങ്കിലും, സ്വർണം ഇപ്പോഴും ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
Post a Comment