കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി /ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ പാസായ വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.
75ഉം അതില്‍ കൂടുതലും പോയിന്റ് നേടിയവരാകണം (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 70 പോയിന്റ്). ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാന വര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ (എസ്.സി/എസ്.ടി: 80 ശതമാനം) മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ 2026 ആഗസ്റ്റ് 31 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0495 2384006.

Post a Comment