സർക്കാരിനു മുന്നിൽ പരാതിപ്രളയം; കൂടുതൽ പിഎസ്‌സിക്കെതിരെ: ഒന്നര മാസം; ലഭിച്ചത് നാലര ലക്ഷം പരാതി


തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒന്നര മാസമാകുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി പൊതുജനങ്ങളിൽ നിന്നു ലഭിച്ചത് നാലര ലക്ഷത്തിലേറെ പരാതികൾ. ഒരു ദിവസം ഒരു മന്ത്രിക്ക് അഞ്ഞൂറിലേറെ പരാതികളാണ് നേരിട്ടും തപാലിലും ലഭിക്കുന്നത്. സെക്രട്ടേറിയറ്റിലും നിയമസഭയിലും മന്ത്രിമാരുടെ വസതികളിലും നേരിട്ടെത്തി പരാതി നൽകാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒട്ടേറെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഭരണം മാറിയതോടെ ഇവിടേക്കെല്ലാം ജനപ്രവാഹമാണ




നേരത്തേ താഴെത്തട്ടിൽ ഉദ്യോഗസ്ഥർക്കായിരുന്നു പൊതുജനങ്ങൾ പരാതികൾ ഏറെയും നൽകിയിരുന്നത്. ഉന്നതതല തീരുമാനങ്ങൾ ആവശ്യമായിരുന്നതിനാൽ അവ മുകളിലേക്ക് അയയ്ക്കുകയും പലതും ചുവപ്പു നാടയിൽ കുരുങ്ങുകയും ചെയ്തു. എന്നാൽ, ഇപ്പോൾ മന്ത്രിമാർക്കു ലഭിക്കുന്ന പരാതികൾ താഴെത്തട്ടിലേക്കു നടപടിക്കായി പോകുന്നതാണു കാഴ്ച. ഇൗ മാസം തന്നെ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴി‍ഞ്ഞ ഒരാഴ്ചയായി കിട്ടുന്ന പരാതികളിൽ ഏറെയും കേരള പബ്ലിക് സർവീസ് കമ്മിഷന് എതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇൗ പരാതികളെല്ലാം പ്രത്യേക കെട്ടാക്കി സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പ്രഖ്യാപിച്ചാൽ അവർക്ക് ഇവ കൈമാറും. ഇത്തരം പരാതി പിഎസ്‌സിക്കു തന്നെ കൈമാറുന്ന പഴയ രീതി തുടരേണ്ടതില്ലെന്നാണ് തീരുമാനം. കരാർ നിയമനം, സ്ഥലംമാറ്റം, ധനസഹായം, ചികിത്സാ സഹായം, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ഒട്ടേറെ പരാതികൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്നുണ്ട്.

100 ദിന കർമപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിക്കും. പദ്ധതികളുടെ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 100 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുന്നോ എന്നു പൊതുജനങ്ങൾക്കും പരിശോധിക്കാം.

മന്ത്രിമാർക്ക് നേരിട്ടു നൽകുന്ന പരാതികൾ ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് കൈമാറുന്നതാണ് ഇപ്പോഴത്തെ രീതി. മന്ത്രി പ്രത്യേക പരിഗണന വേണമെന്നു നിർദേശിക്കുന്ന പരാതികളുണ്ടെങ്കിൽ അപ്പോൾ തന്നെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് നടപടി നിർദേശിക്കും. ഫയൽ സൃഷ്ടിച്ച് പരിഹാരം കാണേണ്ടവ ബന്ധപ്പെട്ട ഡയറക്ടറേറ്റിലേക്കോ ഓഫിസുകളിലേക്കോ തപാലായി അയയ്ക്കും. അവിടെ ഫയൽ സൃഷ്ടിച്ച് തുടർ നടപടികൾ കൈക്കൊള്ളും.

മറ്റു വകുപ്പുകളിലേക്കു പോകേണ്ടവ അങ്ങോട്ട് അയയ്ക്കും. എംഎൽഎമാർക്ക് കിട്ടുന്ന പരാതികളാകട്ടെ താഴെത്തട്ടിൽ തന്നെ ഉദ്യോഗസ്ഥർക്ക് കൈമാറി അവരാണ് പരിഹരിക്കുക.



Post a Comment

Previous Post Next Post
Paris
Paris