താത്തൂർ ശുഹദാമഖാമ് നേർച്ചക്ക് പ്രൗഢമായ സമാപനം


കൂളിമാട് : പതിറ്റാണ്ടുകൾ പഴക്കമുള്ള താത്തൂർ ശുഹദാ മഖാം നേർച്ചക്ക് സമാപനം. കൊന്നാര് സയ്യിദന്മാരുടെ വരവോടുകൂടിയാണ് ഇന്ന് വൈകുന്നേരം നേർച്ചയുടെ സമാപനം നടന്നത്. എല്ലാ ദിവസവും നേർച്ചയിൽ സംബന്ധിക്കുന്ന മുഴുവൻ ആളുകൾക്കും ഉച്ചഭക്ഷണം നൽകിക്കൊണ്ടും, അവസാന ദിവസം പരിപാടിയിൽ സംബന്ധിക്കുന്ന ആയിരക്കണക്കിന് വരുന്ന വിശ്വാസികൾക്ക് മധുരം വിതരണം ചെയ്യുന്ന ഒരു രീതിയാണ് ഇവിടെയുള്ളത്.





 അതിശക്തമായ മഴയായിട്ടുപോലും മുൻ വർഷങ്ങളിൽ ഉള്ളതിനേക്കാൾ വലിയ തിരക്കാണ് നേർച്ചക്ക് ഉണ്ടായത് എന്ന് ഭാരവാഹികൾ അറിയിച്ചു.ജൂലൈ 8ന് ആരംഭിച്ച നേർച്ച മത പ്രഭാഷണം, ദിക്റ് ദുആ സമ്മേളനം,കുടുംബ സംഗമം, ലഹരി വിരുദ്ധ സംഗമം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. നിലവിൽ ശുഹദാ മഖാമിന്റെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതിനാൽ മഖാമിന്റെ ഭാഗം പൂർണമായും വലിയ പന്തൽ സ്ഥാപിച്ചുകൊണ്ട് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയ മികച്ച സംഘാടനം കൊണ്ട് പ്രശംസ പിടിച്ചു പറ്റിയ നേർച്ചയായി ഇപ്രാവശ്യം മാറിയിട്ടുണ്ട് എന്നാണ് പൊതുജന അഭിപ്രായം. റോഡിന്റെ ഇരുവശവും കെട്ടി ഉണ്ടാക്കിയ പന്തലിനകത്ത് കച്ചവടക്കാരുടെ സാന്നിധ്യം കൊച്ചുകുട്ടികൾ അടങ്ങുന്ന സന്ദർശകർക്ക് ഏറെ പ്രയോജനപ്രദമായി.

Post a Comment

Previous Post Next Post
Paris
Paris