ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജിൽ പുതിയ കോഴ്സ് ഉദ്ഘാടനം ചെയ്തു


ചേന്ദമംഗലൂർ : സുന്നിയ്യ കോളേജിൽ പുതുതായി ഗവൺമെന്റ് അനുവദിച്ച ന്യൂജനറേഷൻ കോഴ്സ് ആയ BSc Econometrics& Data Management ന്റെ ഉദ്ഘാടനം സി കെ കാസിം എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എം കെ മുസ്തഫ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫസർ ജയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. 







ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ രണ്ട് അധ്യാപകരെ ആദരിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ പി ചാന്ദിനി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ, മുക്കം നഗരസഭ കൗൺസിലർമാരായ ഷെഫീഖ് മാടായി, ബനൂജ വി, എം സിറാജുദ്ദീൻ, എ എം അബുബക്കർ, കെ സി മൊയ്തീൻ കോയ, ആലി ചേന്ദമംഗല്ലൂർ, വി സുലൈമാൻ ഹാജി, ഡോക്ടർ മുജീബ് നെല്ലിക്കുത്ത്, നിഷാദ് മോൻ, പ്രൊഫസർ പി പി അബ്ദുറസാഖ് ഡോ. ഇർഫാന, ഡോ. സുഹൈൽ, ഡോ, സൈനുദ്ദീൻ, ഇ സി ബഷീർ മാസ്റ്റർ, കെ സി മൂസ,, കെ റസാഖ് മാസ്റ്റർ,അബുൽ ഖൈർ,പി അബ്ദുല്ല പറമ്പാട്ടുമ്മൽ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ അഷ്റഫ് നിട്ടൂർ സ്വാഗതവും മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എം കെ ഉമ്മർ ബാഖവി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris