അറബിക് ടാലൻറ് ടെസ്റ്റും ഭാഷ അനുസ്മരണ സമ്മേളനവും നടന്നു


മുക്കം:
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കീഴിൽ നടന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റും ഭാഷ അനുസ്മരണ സമ്മേളനവും മുക്കം MMOLP സ്കൂളിൽ വെച്ച് നടന്നു. പ്രസ്തുത പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു. ഇന്ന് ലോകത്ത് ഏറ്റവും വലിയ വാണിജ്യ ഭാഷയാണ് അറബി എന്നും കേരളത്തിൽ അറബി സർവകലാശാല സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എംഎൽഎ വിശദീകരിച്ചു ഭാഷാ സമരത്തിൽ രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ എന്നിവരെ അനുസ്മരിച്ചു.




LP വിഭാഗത്തിൽ
ഇഷാൻ മുഹമ്മദ് GUPS മണാശ്ശേരി ,ഹാദി ഹൈദർ പി പബ്ലിക് സ്കൂൾ ചെറുവാടി , മുഹമ്മദ് ഇയാസ് GMLPS ചാത്ത വെണ്ണക്കോട്

UP വിഭാഗത്തിൽ
അനീബ് മുഹമ്മദ് കെ GUPS മണാശ്ശേരി, ഹാഷിർ അഹ്മദ് വി GHSS ചെറുവാടി, അലിഖാ ഫാത്തിമ AUPS താഴെക്കോട്.

HS വിഭാഗത്തിൽ റിയാ നസ്റിൻ പിടി PTMHS കൊടിയത്തൂർ, ഹാദി ഹൈദർ പി ഹിൽടോപ് പബ്ലിക് സ്കൂൾ ചെറുവാടി, ആയിഷ ഹബീബ MKHMMO for girls .
HSS വിഭാഗത്തിൽ മാജിദ് അഹ്മദ് വി ചേന്നമംഗല്ലൂർ , ഹംദാ നിസാർ VMHM HSS ആനയാംകുന്ന്, ആദില NA FMHSS കൂമ്പാറ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സബ്ജില്ലാ പ്രസിഡണ്ട് ശബാന ചോലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ഹക്കീം കളൻതോട് ഭാഷ അനുസ്മരണ പ്രഭാഷണം നടത്തി, പരിപാടിക്ക് ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ മാസ്റ്റർ, ഹൈറുന്നിസ ടീച്ചർ, കൺവീനർ ഷമീമ ടീച്ചർ, പി.പിഹംസ മാസ്റ്റർ ,എൻ.അബ്ദുൽ ജബ്ബാർ, ഷംനാബി കാരക്കുറ്റി,അബ്ദുൽ കരീം മാവൂർ, അബ്ദുൽ കരീം കഴുത്തുട്ടിപ്പുറായ്, വഹീദ ടീച്ചർ, സീനത്ത് ബി.കെ, ഖലീലു റഹ്മാൻ,എന്നിവർ നേതൃത്വം നൽകി. ട്രഷറർ അബ്ദുറബ്ബ് ചടങ്ങിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris