പെരുമണ്ണ: സാധാരണക്കാരുടെ പരാതികളും പരിഭവങ്ങളും നേരിൽ കേട്ടും മിക്ക പരാതികൾക്കും പരിപാടിയിൽ വെച്ച് തന്നെ പരിഹാരം കണ്ടും മാതൃകയാവുകയാണ് കുന്ദമംഗലം എം.എൽ.എ റസാഖ് മാസ്റ്റർ. അധികാരത്തിലേറി മാസങ്ങൾക്കകം തന്നെ മുഴുവൻ പഞ്ചായത്തിലും ജനങ്ങളുമായി നേരിട്ട് സിറ്റിംഗ് നടത്തിയാണ് പരാതികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണയിൽ നടന്ന മുഖാമുഖത്തിൽ ഗ്രീൻഫീൽഡ് ഹൈവെ, വെള്ളായിക്കോട്-മുളപ്പുറം പാലം, ആയുർവ്വേദ ആശുപത്രി, പാലാഴി-പുത്തൂർമഠം, മാങ്കാവ് - കണ്ണിപറമ്പ് തുടങ്ങിയ പ്രധാന റോഡുകൾ വീതികൂട്ടൽ, ചാലിയാർ - മാമ്പുഴ ടൂറിസം തുടങ്ങി നൂറുകണക്കിന് അപേക്ഷകളാണ് സിറ്റിംഗിൽ ലഭിച്ചത്. മുഴുവൻ പരാതികളും വേർതിരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രാവർത്തികമാക്കാൻ മുൻകൈ എടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എ റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് യു.കെ റുഹൈമത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ഇ.മുഹമ്മദ് ഫസൽ, എം.പി. അബ്ദുൽമജീദ്, ടി.പി ബിൽസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സമീറ, ജന പ്രതിനിധികൾ, രാഷ്രീയ സാമൂഹ്യ മേഖലയിലെ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment