പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള 'വിഷൻ' പദ്ധതി: അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി



പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രമുഖ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ധനസഹായ പദ്ധതിയായ 'വിഷൻ' ലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.




അർഹരായ കൂടുതൽ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളുടെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് തുണയാകുന്നതാണ് ഈ പദ്ധതി. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 10,000 രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ അപേക്ഷകൾ അതത് ബ്ലോക്ക് അല്ലെങ്കിൽ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നേരിട്ട്1 സമർപ്പിക്കാവുന്നതാണ്.

അപേക്ഷാ ഫോമുകൾക്കും യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.


Post a Comment

Previous Post Next Post
Paris
Paris