മുക്കം: കരുതലുള്ള സംഘടന കരുത്തുറ്റ നേതൃത്വം കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 2026-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ മുക്കം സബ്ജില്ലാ തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി കെ കാസിം മുക്കം സബ്ജില്ല പ്രസിഡന്റ് ശബാന ചോലക്ക് നൽകി ഉദ്ഘാടനം ചെയ്തു
.മഹാരഥന്മാരായ മുൻഗാമികളുടെ ദീർഘ ദർശനമാണ് 69 വർഷം പിന്നിടുന്ന സംഘടനയുടെ യുവത്വത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് അൽ ഖാസിമി ,ജില്ലാ പ്രസിഡന്റ് പി.കെ ഹഖീം മാസ്റ്റർ കളൻതോട്, പി.പി ഹംസ മാസ്റ്റർ , അബ്ദുൽ കരീം കഴുത്തൂട്ടി പുറായ എന്നിവർ പങ്കെടുത്തു.
Post a Comment