കാരന്തൂർ:മർക്കസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കൊതുക് നശീകരണത്തിന് എളുപ്പ മാർഗമായ ഗപ്പി മത്സ്യം വളർത്തൽ പദ്ധതി ആരംഭിച്ചു. എം എ റസാക്ക് മാസ്റ്റർ എ എൽ എ ഉദ്ഘാടനം ചെയ്തു,
ഗപ്പികൾ കൊതുകു മുട്ടകള ആഹാരമാക്കുക വഴി നശീകരണം സൗകര്യമാകും. സ്വന്തം വീടുകളിലെ ഗപ്പിമത്സ്യം സ്‌കൂൾ ടാങ്കിൽ നിറച്ച് കുട്ടികൾ തന്നെയാണ് തുടക്കമിട്ടത്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത്, പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാൻ, ഉനൈസ് മുഹമ്മദ്, ഷമീം കാദർ ഹാജി, എൻ സമീർ, പ്രിൻസിപ്പൽ മൂസക്കോയ, പ്രധാനധ്യാപകൻ നിയാസ് ചോല, എപി റസിയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
Post a Comment