പ്രവാസി ലീഗ്. മെമ്പർ ഷിപ്പ് ക്യാമ്പയിൻ പാഴൂർ യൂണിറ്റ് തല ഉദ്ഘാടനം നടത്തി



 കൂളിമാട് :
"പ്രവാസത്തിന്റെ കരുത്ത്  പോരാട്ടത്തിന്റെ നേർ സാക്ഷ്യം "എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി പ്രവാസി ലീഗ് സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ പാഴൂർ വാർഡ് തല ഉദ്ഘാടനം വാർഡ് പത്ത് പാഴൂരിൽ വാർഡ് മെമ്പർ അസീസ് ഇളമ്പിലാശേരി മൂസ സാഹിബിന്‌ നൽകി നിർവഹിച്ചു.


ചാത്തമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറി ജമാൽ ഇ പി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് ട്രഷറർ മഹമൂദ് വൈത്തല അധ്യക്ഷ്യത വഹിച്ചു.
ക്യാമ്പയിൻ കാലയളവിൽ പഞ്ചായത്തിലെ മുഴുവൻ പ്രവാസികളെയും പ്രവാസി ലീഗിൽ അണിചേർക്കുക    എന്ന ഉദ്യമം പൂർത്തീകരിക്കാൻ പ്രവാസി ലീഗ് ചാത്തമംഗലം പഞ്ചായത്ത്‌ നേതാക്കൾ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.ഹൈദ്രബാദ് കെ എം സി സി ഭാരവാഹി മുബഷിർ വാഫി,
പി ടി അബ്ദുള്ള മാസ്റ്റർ, മഹദി ഹസ്സൻ പാഴൂർ, അനസ് പുലക്കുത് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris