പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര; കൊടിയത്തൂരിലെ സ്വീകരണം ഉത്സവമായി




കൊടിയത്തൂർ: സംസ്ഥാന സർക്കാരിൻ്റെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി    "പ്രിയദർശിനി"ക്ക്  കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന്  ചുള്ളിക്കാപറമ്പിൽ നൽകിയ സ്വീകരണം ഉത്സവമായി. 
കോഴിക്കോട്-നിലമ്പൂർ കെ.എസ്.ആർ.ടി.സിക്കാണ് കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പിൽ ഉജ്വല വരവേൽപ്പ് നൽകിയത്. 




ആദ്യ യാത്രക്കാരെ ജനപ്രതിനിധികളും ജീവനക്കാരും കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ
ബസ് ജീവനക്കാരെ ബൊക്കെ നൽകി വരവേറ്റു.
മുഴുവൻ യാത്രക്കാർക്കും 
  മധുരം നൽകി ആഹ്ലാദം പങ്കിട്ടു. 
വനിതകളുടെ യാത്രാക്ലേശങ്ങൾക്ക് ഏറെ ആശ്വാസം പകർന്ന  പദ്ധതി നടപ്പാക്കിയ യു.ഡി.എഫ് സർക്കാരിനെ പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു.
ചടങ്ങിൽ  വൈസ് പ്രസിഡന്റ് സുജാ ടോം ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി അഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ഷീജ ടീച്ചർ, പ്രേമ ടീച്ചർ, മുഹമ്മദ് യൂസുഫ് തുടങ്ങിയവർ പങ്കെടുത്തു.

പടം

Post a Comment

Previous Post Next Post
Paris
Paris